
ഡോ രഘു അന്ന് പതിവിലും വിപരീതമായി അത്യധികം അസ്വസ്ഥനായി കാണപെട്ടു . തിരക്കേറിയ മെഡിക്കല്‍ കോളേജ് മെഡിസിനെ വിഭാഗ ക്യാഷ്വാലിറ്റി , സമയം രാത്രി 8.30 മണി , ഈ തിരക്ക് പതിവുള്ളതെങ്കിലും , നിറഞ്ഞ പുഞ്ചിരിയോടെ ഓരോ രോഗിയെയും പരിചരിക്കുന്ന ഡോ രഘു വിനെ ആണ് ആ മുറിയിലെ ഫാനുകള്‍ക്ക് പോലും പരിചയം . ഇന്നു എന്തോ ആ മനസ്സിനെ അലട്ടുന്നു ,നേഴ്സുമാര്‍ പരസ്പരം തന്നെ പറ്റിയാണ് സംസാരിക്കുന്നതെന്ന് രഘുവിനു തന്നെ മനസ്സിലായി , തന്റെ ഇന്നത്തെ ശരീരഭാഷ കണ്ടാല്‍ ആരും എന്തോ കുഴപ്പമുണ്ടെന്നു ശരിവക്കുമെന്നു രഘുവിനു തന്നെ അറിയമായിരുന്നു . എന്താണ് തനിക്കു സംഭവിച്ചത് ? ഒരു പക്ഷെ രണ്ടു കാസുഅളിടി ഡ്യൂട്ടി ഒരുകള്‍ ഒരുമിച്ചു വന്നതാകാം കാരണമെന്നു രഘു തന്നെ മനസ്സിനെ പറഞ്ഞു ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു
സമയം 9.30 മണി , ക്യാഷ്വാലിറ്റി തിരക്ക് അല്പമൊന്നു കുറഞ്ഞു , മുമ്പ് വന്ന രോഗികള്‍ക്ക് പ്രാഥമിക ചികിത്സ കൊടുത്തതിനു ശേഷം അവരുടെ എപ്പോളെതെ രോഗ വിവരം അറിയുന്നതിനായ് , രഘു ഓരോ രോഗിയുടെ അടുത്തും ചെന്നു . ആദ്യ മൂന്ന് കട്ടിലുകള്‍ ആസ്ത്മരോഗികള്‍ ആയിരുന്നു , അവര്‍ക്ക് കുത്തിവെപ്പും ഒസ്യ്ജെനും കൊടുത്തതിനു ശേഷം അവര്‍ക്കെല്ലാം ഇപ്പോള്‍ ആശ്വാസം ഉണ്ട് . നാലാം കട്ടിലില്‍ കിടക്കുന്ന രോഗിയെ രഘു മുമ്പ് കണ്ടിട്ടില്ലായിരുന്നു , അവര്‍ വന്ന സമയത്ത് നോക്കിയത് ഡോ സേതുവാണ് , പക്ഷെ അവരുടെ രോഗത്തെ പറ്റി പൂര്‍ണവിവരം നല്‍കിയിട്ടാണ് സേതു പോയത് . 55 വയസ്സുകാരി ,വയ്ക്കുന്നേരം പറമ്പ് വൃത്തിയാക്കുമ്പോള്‍ ചെറിയ തല ചുറ്റല്‍ പോലെ വന്നു കുഴഞ്ഞുവിഴുകയായിരുന്നു , വീട്ടില്‍ ആസമയ്ത്ത് ആരും ഉണ്ടായിരുന്നില്ല , അടുത്ത വീട്ടുകാരണ് ആശുപത്രിയില്‍ എത്തിച്ചത് , ആശുപത്രിയില്‍ എത്തിച്ച ശേഷമാണു പഠിക്കുന്ന മകനെ വിവരമറിയിച്ചത് , ഇതുവരെ ബന്ധുക്കള്‍ ആരും വന്നിട്ടില്ല എന്ന് സേതു പറഞ്ഞത് രഘു ഓര്‍ത്തു . എന്നാല്‍ ഇപ്പോള്‍ കട്ടിലിനു അരികില്‍ ഒരു 20 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പകാരന്‍ ഇരിക്കുന്നു , മകനാണെന്ന് രഘുവിനു മനസിലായി , അതിനെ പറ്റി ചോദിക്കും മുമ്പേ …നിറഞ്ഞ കണ്ണുകളോടെ ആ ചെറുപ്പകാരന്‍ രഘു വിനോട് ” എന്താണ് എന്റെ അമ്മയ്ക്ക് പറ്റിയത് ഡോക്ടര്‍ ” , cerebral vascular accident എന്നൊക്കെ മെഡിക്കല്‍ ഭാഷയില്‍ പറഞ്ഞു ആ ചെരുപ്പകാരനെ കൂടുതല്‍ വിഷമിപ്പിക്കാന്‍ രഘു തയാറായില്ല … ആ ചെരുപ്പകാരന്റെ തോളത്തു കയ്യുവെച്ചു രഘു പറഞ്ഞു ” തലച്ചോറിലെ രക്ത ധമനികളില്‍ ഒന്നില്‍ രക്ത ഓട്ടം നിലച്ചതായി ഒരു സംശയം , ചിലപ്പോള്‍ അത് സംശയം മാത്രം ആകാം , എന്തായാലും തലയുടെ സ്കാന്‍ എടുക്കണം , അതിനു വേണ്ടി കൊണ്ട് പോകാന്‍ അറ്റെന്‍ഡേര്‍സ് ഇപ്പോള്‍ വരും ”
ആ ചെരുപ്പകാരന്റെ നിറഞ്ഞ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ പതുകെ ഒഴുകി തുടങി , തനിക്കു ഈ ലോകത്ത് സ്വന്തമായി ഉള്ളത് അമ്മമാത്രമാണെന്ന് പറഞ്ഞു വിതുമ്പി . തനിക്കു 3 വയസ്സുള്ളപ്പോള്‍ അച്ഛന്‍ നഷ്ടപെട്ടതനെന്നും , അതിനു ശേഷം എല്ലാം ഇപ്പോള്‍ തളര്‍ന്നു സംസാരിക്കാന്‍ ആകാതെ കിടക്കുന്ന ഈ അമ്മ ആയിരുന്നെന്നും രഘുവിനോട് പറഞ്ഞു . സ്കാന്‍ റൂമിലോട്ടു കൊണ്ടുപോകാന്‍ ഫോണ്‍ വന്നിരുന്നു എന്ന് പറഞ്ഞു ഒരു നേഴ്സ് അറ്റെന്‍ഡേര്‍സ്മായി എത്തി . ആശ്വാസവാക്കുകള്‍ ആ കന്നെരിനു മുമ്പല്‍ ഒന്നുമല്ല എന്ന് മനസിലാക്കിയിട്ടു പോലും രഘു പറഞ്ഞു ”നമ്മള്‍ പേടിക്കുന്നത് പോലെ ഒന്നും ഉണ്ടാകില്ല , പ്രാര്‍ത്ഥിക്കു “
തുടര്‍ന്ന് ബാക്കിയുള്ള 9 രോഗികളെ കൂടി രഘു കണ്ടു , അപ്പോഴേക്കും സമയം 10 മണി കഴിഞ്ഞിരുന്നു . അപ്പോഴും ആ ചെരുപ്പകര്‍ന്റെ മുഖം മനസ്സില്‍ നിന്ന് മായുന്നില്ല എന്ന് രഘുവിന് തോന്നി . തന്നെ തന്നെ ആണോ അവനില്‍ കാണുന്നത് ?. ഏകദേശം ആറു വര്‍ഷങ്ങള്‍ക്കു മുമ്പാണ് രഘുവിന്റെ ജീവിതത്തിലും ഇതേ ദുരന്തം സംഭവിച്ചത് . തന്റെ താങ്ങും തണല് മായിരുന്ന അമ്മ പനി മൂലം മരണപെട്ടു എന്നാ വാര്‍ത്ത ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥി യായ രഘു ഫോണിലൂടെ ആണ് അറിയുന്നത് . പനിയായിരുന്നു എന്ന് അറിയിചിരിന്നുവേഗിലും , കൂടുതലായ വിവരം പഠിക്കുന്ന രഘുവിനെ മറ്റു ബന്ധുകള്‍ അറിയിച്ചില്ല , അല്ലെങ്ങില്‍ അവര്‍ക്ക് അതിന്റെ തീവ്രത മനസ്സിലായില്ല,മനസ്സിലാക്കിയപ്പോഴേക്കും വയ്കിപോയിരുന്നു . 6 വര്ഷം ഏത്ര വേഗമാണ് കടന്നു പോയത് , ഇന്നലെ പോലെ അവ രഘുവിന്റെ മനസ്സില്‍ മിന്നിമറഞ്ഞു
സമയം 10.30 , സ്കാന്‍ റൂമില്‍ നിന്ന് ആ രോഗി തിരിച്ചെത്തി , റിപ്പോര്‍ട്ട് വാങ്ങേണ്ടാതിനാല്‍ ആ ചെറുപ്പകാരന്‍ പിന്നെയും 10 മിനിറ്റ് വയ്കിയാണ് എത്തിയത് . അവന്റെ മുഖത്തെ പരിഭ്രമവും , നിരാശയും രഘുവിനെ വല്ലാതെ അലട്ടി . സ്കാന്‍ റിപ്പോര്‍ട്ടു മായി വന്ന മകനോട് തന്റെ ടെബ്ലെ മുന്നിലെ കസേരയില്‍ ഇരിക്കാന്‍ പറഞ്ഞതിന് ശേഷം റിപ്പോര്‍ട്ടില്‍ ഉടെ കണ്ണോടിച്ചു . ഒരു മിനിറ്റ് നേരം റിപ്പോര്‍ട്ട് പഠിച്ചു , എന്താണോ ആവരുതെന്നു രഘു മനസ്സില്‍ പ്രാര്‍ത്ഥിച്ചത് , അത് തന്നെ റിപ്പോര്‍ട്ടില്‍ . ഈശ്വരന്‍ ഇത്ര ക്രൂരനനൊ എന്ന് ഒരു നിമിഷം മനസ്സില്‍ ഓര്‍ത്തു . തന്റെ മുന്നില്‍ ഇരിക്കുന്ന ആ ചെരുപ്പകാരനെ എങ്ങനെ പറഞ്ഞു മനസിലാക്കും? ഇനിമേല്‍ തന്റെ അമ്മ നടക്കില്ല , മകനെ എന്ന് വിളിക്കില്ല , ഒരു പക്ഷെ മരണം തന്നെ ഏതു സമയവും സംഭവിക്കാം എന്ന് …. തന്റെ ഡോക്ടര്‍ ജീവിതത്തില്‍ ആദ്യമായല്ല എങനെ ഉള്ള സാഹചര്യകള്‍ കയ്കാര്യം ചെയ്യുന്നത് , എന്നിട്ടും ഈ സന്ദര്‍ഭത്തില്‍ തന്റെ ശക്തി ചോര്‍ന്നു പോകുന്നത് പോലെ രഘുവിന് തോന്നി , എന്തോ ഒരു വിങ്ങല്‍ , ഒരു പക്ഷെ തന്നെ തന്നെ അവനില്‍ കാണുന്നത് കൊണ്ടാകാം . ” തലച്ചോറിനു പറ്റിയിരിക്കുന്നത് നമ്മള്‍ ഭയപെട്ടത് പോലെ തന്നെ ആണ് ” എന്ന് പറയുമ്പോള്‍ സത്യത്തില്‍ രഘുവിന്റെ ശബ്ദം പതരുന്നുണ്ടായിരുന്നു . മരുന്ന് കൊണ്ട് എത്രമാത്രം ഇനിയും നമ്മുക്ക് തലച്ചോറിന്റെ പ്രവത്തനം തിരിച്ചു കൊണ്ടുവരാന്‍ പറ്റുമെന്ന് ഇപ്പോള്‍ പറയുക അസാധ്യം എന്ന് പറഞ്ഞു നിര്‍ത്തുന്നതിനു മുമ്പേ , രഘുവിന്റെ കയ്യില്‍ പിടിച്ചു ആ 20 വയസ്സുകാരന്‍ ഒരു ചെറിയ കുട്ടിയെ പോലെ വാവിട്ടു കരഞ്ഞു . രഘു അവനെ സമാധാനിപ്പിക്കാന്‍ നോക്കിയില്ല , അത് കൊണ്ടുയതൊരു പ്രയോജനവും ഉണ്ടാകില്ല എന്ന് ഉറപ്പായിരുന്നു . പേര് പോലും അറിയാത്ത ആ ചെരുപ്പകരനോട് തനിക്കു തോന്നിയ അത്മഭാന്ധമാകം , അവന്റെ ദുഃഖം തന്നിലേക്കും പടരുന്നുവെന്നു തോന്നാന്‍ കാരണം എന്ന് രഘു ഓര്‍ത്തു . അല്പനിമിഷങ്ങള്‍ക്ക് ഉള്ളില്‍ തന്നെ ആ ചെറുപ്പകാരന്‍ കണ്ണുനീര്‍ തുടച്ചു , രഘുവിനോട് ഒരു വാക്ക് പോലും പറയാതെ , അവന്റെ അമ്മയുടെ അടുക്കലേക്കു നടന്നു നീങ്ങി . ഇനിയുള്ള നിമിഷങ്ങള്‍ മുഴുവന്‍ അമ്മയുടെ കൂടെ ചിലവഴിക്കാം എന്ന് ആ ചെറുപ്പകാരന്‍ വിചാരിച്ചുകാണും .
സമയം 11.30, രഘുവിന്റെ കണ്ണുകള്‍ക്ക് ശരിരത്തിന്റെ ശീണം പിടിച്ചു നിര്‍ത്താന്‍ ആയില്ല , അമ്മയുടെ കയ്യുകള്‍ പിടിച്ചു വിതുമ്പുന്ന ആ ചെരുപ്പകാരനെ നോക്കിയിരുന്ന ഏതോ നിമിഷത്തില്‍ രഘു ഉറക്കത്തിലേക്കു വഴുതി വീണു …പിന്നീടു ഉണര്‍ന്നത് ”അമ്മേ ….. ” എന്ന നിലവിളികേട്ടുകൊണ്ടാണ് ….